---
title: "വിൽക്കുന്ന മദ്യത്തിന്റെ വില അഞ്ചുദിവസം കൂടുമ്പോൾ കമ്പനിക്ക്"
english_title: "The price of liquor sold increases every five days to the company"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89180/The price of liquor sold increases every five days to the company"
published_at: "2023-01-09T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb97c676e0e_download_(15).jpeg"
keywords: []
---

# വിൽക്കുന്ന മദ്യത്തിന്റെ വില അഞ്ചുദിവസം കൂടുമ്പോൾ കമ്പനിക്ക്

> **Lead Summary:**  **തിരുവനന്തപുരം**: ബവ്റിജസ് ഔറ്റ്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന്റെ വില ഇനി 5 ദിവസം കൂടുമ്പോൾ മദ്യക്കമ്പനികൾക്കു നൽകും. ഇതുവരെ വെയർഹൗസിൽ നിന്ന് ഔട്ട്ലെറ്റിലേക്കു മാറ്റുമ്പോൾ പകുതി തുകയും ഒരു മാസത്തിനകം ബാക്കിയുമായാണു നൽകിയിരുന്നത്. ബെവ്കോയിൽ ഓൺലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കിയതോടെയാണ് 5 ദിവസം കൂടുമ്പോൾ അതുവരെ വിറ്റതിന്റെ തുക നൽകാനുള്ള തീരുമാനം.

## Article Content

 **തിരുവനന്തപുരം**: ബവ്റിജസ് ഔറ്റ്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന്റെ വില ഇനി 5 ദിവസം കൂടുമ്പോൾ മദ്യക്കമ്പനികൾക്കു നൽകും. ഇതുവരെ വെയർഹൗസിൽ നിന്ന് ഔട്ട്ലെറ്റിലേക്കു മാറ്റുമ്പോൾ പകുതി തുകയും ഒരു മാസത്തിനകം ബാക്കിയുമായാണു നൽകിയിരുന്നത്. ബെവ്കോയിൽ ഓൺലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കിയതോടെയാണ് 5 ദിവസം കൂടുമ്പോൾ അതുവരെ വിറ്റതിന്റെ തുക നൽകാനുള്ള തീരുമാനം.

15ന് ആരംഭിക്കുന്ന പുതിയ കരാർ കാലയളവു മുതൽ ഇതു നിലവിൽ വരും. മുഴുവൻ ഔട്ലറ്റുകളിൽ നിന്നും കണക്കെടുത്ത് വെയർഹൗസ് മാനേജർമാർ ഹെഡ് ഓഫിസിലേക്ക് അയയ്ക്കുകയും അവിടെനിന്നു തുക അനുവദിക്കുകയും ചെയ്തുപോന്നതിലെ കാലതാമസമാണ് ഒഴിവാകുന്നത്. വിൽപനയ്ക്ക് അനുസരിച്ച് പണം ലഭിക്കുവെങ്കിലും കൃത്യമായ ഇടവേളകളിൽ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89180/The price of liquor sold increases every five days to the company)